മദ്രസാബസാർ: മഹല്ല് പരിധിയിൽ നിന്ന് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്രയാവുന്ന ഹജ്ജാജിമാർക്ക് പഠനക്ലാസും,യാത്രയപ്പും സംഘടിപ്പിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാനും,കേന്ദ്ര ഹജജ് കമ്മിറ്റിയുടെ സംസ്ഥാന പ്രതിനിധിയുമായ സി. മുഹമ്മദ് ഫൈസി പഠന ക്ലാസിന് നേതൃത്വം നൽകി.

ഡോ.എൻ ഉമ്മർ ഹജ്ജാജിമാർക്ക് യാത്രാസംബന്ധമായ നിർദ്ദേശങ്ങൾ നൽകി. സയ്യിദ് ഖാസിം തങ്ങൾ ജിഫ്രി,അബ്ദുറഹിമാൻ ബാഖവി, ജുനൈദ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു