 
കോഴിക്കോട്: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജൂൺ ഒമ്പത് അർധരാത്രി 12 മുതൽ ജൂലായ് 31 അർധരാത്രി 12 മണി വരെയുള്ള 52 ദിവസ കാലയളവിലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമേർപ്പെടുത്തുന്നത്. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും മത്സ്യമേഖലയിൽ നിലവിലുള്ളതുമായ പ്രശ്‌നങ്ങൾ മത്സ്യത്തൊഴിലാളി പ്രതിനിധികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കളക്ടർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എ ഉമേഷ്, പോർട്ട് ഓഫീസർ വി.വി പ്രസാദ്, മത്സ്യഫെഡ് ജില്ലാ മാനേജർ അപർണ രാധാകൃഷ്ണൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുറമുഖ മന്ത്രിയുടെ പ്രതിനിധി, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ബോട്ട് ഉടമാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.