haritha
ചോറോട് ഹരിത കർമ്മ സേനക്ക് പഞ്ചായത്ത് വാങ്ങിയ വാഹനത്തിൻ്റെ താക്കോൽ ശുചിത്വമിഷൻ ജില്ലാ കോ ർഡിനേററർ കെ പി രാധാകൃഷ്ണൻ കൈമാറുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ഹരിതകർമസേനക്ക് എം.സി.എഫ് മാലിന്യങ്ങൾ കൊണ്ടു പോകാൻ പഞ്ചായത്ത് വാഹനം നൽകി. വാഹനത്തിന്റെ താക്കോൽദാനം ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.പി.രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സി. നാരായൺ ,കെ.മധുസൂദനൻ ,ശ്യാമള പി, നിഷ തയ്യിൽ, വിപിൻ എന്നിവർ പ്രസംഗിച്ചു.