എടച്ചേരി : സി.പി.എം എടച്ചേരിയുടെ നേതൃത്വത്തിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ഇ.വി കുമാരന്റെ 18ാം ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. വി. കുഞ്ഞികണ്ണൻ, കെ.കെ.ദിനേശൻ,വി.പി.കുഞ്ഞികൃഷ്ണൻ,സി.എച്ച്.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ടി.വി. ഗോപാലൻ സ്വാഗതംപറഞ്ഞു.