കോഴിക്കോട്: സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല അബ്ദുള്ളക്ക് കോഴിക്കോട് ജില്ലയിലെ സഹകാരികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇന്നു രാവിലെ 10.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി കൺസ്യൂമർഫെഡ് ചെയർമാനും കേരള ബാങ്ക് ഡയറക്ടറുമായ എം.മെഹബൂബ് ചെയർമാനും പാക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജി സി പ്രശാന്ത്കുമാർ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു.