3
കൊയിലാണ്ടി ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം

കൊയിലാണ്ടി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യൂ ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു നാടെങ്ങു പ്രകടനങ്ങൾ. പടക്കം പൊട്ടിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആനന്ദ നൃത്തം ചവിട്ടിയും യു ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷമാക്കി. കൊയിലാണ്ടി നഗരത്തിൽ നടത്തിയ പ്രകടനത്തിന് മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരൻ , നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, മനോജ് പയറ്റുവളപ്പിൽ, കെ.എം. നജീബ്, എ. അസീസ്, പി.ടി. ഉമേന്ദ്രൻ , സി. ഗോപിനാഥ് , കെ.വി.റീന കെ.പി.നിഷാദ് കെ.എം. ദിനേശൻ , തൻ ഹീർ കൊല്ലം. പി.കെ പുരുഷോത്തമൻ , അരുൺ മണമൽ , കെ.സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.