മുക്കം: ചാത്തമംഗലത്തിനടുത്ത് താഴെപന്ത്രണ്ടിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രൊഫ. എം.എൻ കാരശ്ശേരിക്ക് പരിക്കേറ്റു. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയെ സന്ദർശിക്കാൻ പോകുകയായിരുന്ന കാരശ്ശേരി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അപകടം. കാരശ്ശേരിക്ക് നെഞ്ചിലാണ് പരിക്ക്. ഡ്രൈവർക്ക് നിസാര പരിക്കുണ്ട്.