കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ജീവൽ സ്പർശം പദ്ധതിയും ജെ.സി.ഐ കുറ്റ്യാടി കോക്കനറ്റ് സിറ്റിയും സംയുക്തമായി 2022 5ന് 9 മണിക്ക് കുറ്റ്യാടി എം.ഐ.യു.പി.സ്കുളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനൽ മെഡിസിൻ, പ്രമേഹ രോഗം, ഗൈനകോളജി, എല്ല് രോഗം, ഇ.എൻ.ടി, പീഡിയാട്രിക്ക്, തുടങ്ങിയ രോഗങ്ങളുമായി ബന്ധപെട്ട വിദഗ്ധ ഡോക്ടർ പരിശോധിക്കുന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഫ്റോളജിസ്റ്റ് ഡോ.ജയകുമാർ ഉദ്ഘാനം ചെയ്യുമെന്നും. ജെ സി.ഐ പ്രസിഡന്റ് ജാബിർ എം.കെ, നൗഷാദ് തെക്കാൾ, ടി.കെ.ബിജു, ഷാജഹാൻ ഒ.കെ എന്നിവർ അറിയിച്ചു.