കോഴിക്കോട്: തൃക്കാക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസിന്റെ ഉജ്ജ്വല വിജയം ആഘോഷമാക്കി ജില്ലയിലെ മഹിളാ കോൺഗ്രസ് പ്രവർത്തകർ. ഡി.സി.സിയിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം നഗരം ചുറ്റി കിഡ്‌സൺ കോർണറിൽ സമാപിച്ചു. പ്രകടനത്തിന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാഗോപിനാഥ്, ജില്ലാ സെക്രട്ടി ഫൗസിയ അസീസ്, ബ്ലോക്ക് പ്രസിഡന്റ് ബേബി പയ്യാനക്കൽ, പ്രവർത്തകരായ പുഷ്പലത , അനിത ഉണ്ണി, സിന്ദുസുനിൽകുമാർ, ധനലക്ഷ്മി, ബിന്ദു വിനോദ്, വിജിത, അശ്വതി, ലൈൗഗൂ,റീജ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് നിന്നുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകർ സ്‌ക്വാഡായി നേരത്തെ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞടുപ്പ് പ്രചരത്തിലും പങ്കുചേർന്നിരുന്നു.