news
തൃക്കാക്കരയിലെ യു.ഡി.എഫ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം .

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫീസിൽ നിന്നും കിഡ്സൺ കോർണറിലേയ്ക്ക് ആഹ്ലാദപ്രകടനം നടത്തി. സമാപന പൊതുയോഗത്തിൽ കെ.സി.അബു ഉദ്ഘാടനം നിർവഹിച്ചു. കെ.ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ, പി.എം അഷ്റഫ്, എൻ.ഇബ്ദു റഹ്മാൻ, ഷെറിൾ ബാബു, പി.മമ്മദ് കോയ, രാജേഷ് കീഴരിയൂർ, സി.പി സമീം, കണ്ടിയിൽ ഗംഗാധരൻ, ഷാരോൺ തുടങ്ങിയവർ പ്രസംഗിച്ചു.