5
കുടിവെള്ളം മുട്ടി

പേരാമ്പ്ര : ചങ്ങരോത്ത്,​ കുത്താളി,​പേരാമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള വെള്ളം മുട‍ങ്ങിയത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴിയിൽ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളപ്പെപ്പ് പന്തിരിക്കര, പള്ളിക്കുന്നിൽ പൊട്ടിയത് നന്നാക്കാൻ ആരംഭിച്ചെങ്കിലും ചോർച്ചയടക്കാൻ കഴിയാത്തതു മൂലമാണ് മൂന്നാംദിവസവും കുടിവെള്ളം മുടങ്ങിയത്. പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് പ്രയാസത്തിലായത്. അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കി പ്രദേശവാസികൾക്ക് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു .ഈ വിഷയവുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസിൽ വിളിച്ചാൽ അവ്യക്തമായ മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുകയും, വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് ഹോട്ടൽ മാലിന്യമുൾപ്പെടെ തള്ളുന്നത് കുടിവെള്ളം മലിനമാവുന്നതായി കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു.