1
അയനിക്കാട് ശ്രീ നാരായണ ഭജന സമിതി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശതോടനുബന്ധിച്ചു നടന്ന വിശേഷാൽ ഹോമം

പയ്യോളി: അയനിക്കാട് ശ്രീനാരായണ ഭജനസമിതി ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും പുനഃപ്രതിഷ്ഠയും ചടങ്ങുകൾക്ക് തുടക്കമായി. ഒമ്പതിന് വ്യാഴാഴ്ച സമാപനമാവും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ നമ്പ്യാത്ത് ഉദയ ജ്യോതി, മേൽശാന്തി എം ജി സുഭഗൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ആറിന് തിങ്കളാഴ്ച അഷ്ടബന്ധ ലേപനത്തോടെ പ്രതിഷ്ഠാസ്ഥാപനം നിർവഹിക്കപ്പെടും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെ പ്രസാദ ഊട്ട് നടക്കും. ആറാം ദിവസമായ ഇന്ന് രാവിലെ 5.30 ന് ഗണപതിഹോമം, അധിവാസം വിടർത്തിപൂജ, മുളപൂജ -3, ബിംബശുദ്ധികലശപൂജ, അനുജ്ഞാകലശം, അനുജ്ഞാബലി, വൈകുന്നേരം ചതുർത്ഥത്തിന് മുളയിടൽ, പ്രാർഥന, അത്താഴപൂജ,രാത്രി 7 ന് പ്രഭാഷണം എന്നിവയുണ്ടാകും.