കുന്ദമംഗലം: നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ക്ലാസ് അദ്ധ്യാപകനായിരുന്ന ഗുരുനാഥനെ പൂർവ്വ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു. മടവൂർ മുട്ടാഞ്ചേരി ഹസനിയ സ്കൂളിലെ ഏഴ് ബിയിലെ ക്ലാസ് അദ്ധ്യാപകനും മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി. കോരപ്പനെയാണ് ആദരിച്ചത്. 1984-85 വർഷത്തിലെ വിദ്യാർത്ഥികളാണ് ബാല്യ സ്മരണകളു അനുഭവങ്ങളും പങ്ക് വെച്ച് "ഓർമ്മയിലെ മയിൽപീലിക്കാലം " എന്ന പേരിൽ ഒത്തുചേർന്നത്. ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന ഐ. ആമിന, കെ.ടി.അബ്ദുൽ മജീദ് , ഹസനിയ സ്കൂൾ ഹെഡ്മിസ്ട്രസ് ജസി , പി.അബ്ദുറസാഖ്, ഹനീഫ വള്ളിൽ, യു.പി. സഫിയ, സി.കെ. ഉമ്മർ , പി.കെ സക്കീന, എം.കെ. സൈനുദ്ധീൻ , സി.മുഹമ്മദ്,പി.എം. ഷറീന, പി.കെ.മുഹമ്മദ് ബഷീർ, എൻ.കെ.മുഹമ്മദ്, പി. ജമാൽ , എ.കെ. മായിൻ, എം.അബു,വി. സുഹറ, എ. ആമിന , യു.സി. റസിയ, കെ.സീനത്ത്, കെ.ഷരീഫ എന്നിവർ പ്രസംഗിച്ചു.