കുന്ദമംഗലം: കുരുവട്ടൂർ പയമ്പ്ര - രാജീവ്ജി ചാരിറ്റബിൾ സൊസൈറ്റിയും ലയൺസ് ക്ലബ് സഫയറും സംയുക്തമായി പൊയിൽതാഴം ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
കുരുവട്ടൂർ ഗ്രാമപഞ്ചായത്തംഗം ശശികല പുനപ്പോത്തിൽ ഉദ്ഘാടനം ചെയ്തു. ബാവക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്.ചന്ദ്രകാന്ത് മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഭാസ്ക്കരൻ, ഡോ.നയന, ലയൺസ് ക്ലബ് കാലിക്കറ്റ് സഫയർ ഭാരവാഹികളായ പ്രകാശ് കുണ്ടൂർ, ദാമോദർ പ്രസാദ്, നന്ദകുമാർ മoത്തിൽ, ബിജിത്ത് കുളങ്ങരേടത്ത്, കെ.രമേശൻ എന്നിവർ പ്രസംഗിച്ചു. കെ.കെ.പ്രമോദ് കുമാർ സ്വാഗതവും ക്യാമ്പ് ഡയറക്ടർ അജേഷ് പൊയിൽതാഴം നന്ദിയും പറഞ്ഞു.