കുന്ദമംഗലം: പയമ്പ്ര ഗവ.വെൽഫെയർ സ്ക്കൂളിൽ നിർമ്മിക്കുന്ന ഭക്ഷണശാല ശിലാസ്ഥാപനം കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സരിത നിർവഹിച്ചു. നടത്തി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് കെട്ടിടം നിർമ്മിക്കുന്നത്. വൈസ് പ്രസിഡന്റ് ടി. ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ.ലിനി, വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ, തൊഴിലുറപ്പ് എൻജിനിയർ ബാസിൽ, ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.