 
കുന്ദമംഗലം: മണാശ്ശേരി കടുക്കാം കുന്നത്ത് വീട്ടിൽനിന്ന് 50 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ചു.
കടുക്കാം കുന്നത്ത് വീട്ടിൽ അപ്പു മകൻ ഷാജി ( 41) യുടെ വീട്ടിൽ നിന്നാണ് ചാരായവും വാഷും പിടികൂടിയത്. ഇയാളുടെ പേരിൽ കേസെടുത്തു. കഴിഞ്ഞ ദിവസം ഐ.ബി യിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയുമാണ് മണാശ്ശേരിയിൽ റെയ്ഡ് നടത്തിയത്.