churam
churam

കോഴിക്കോട്: ഹീൽ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് പരിസ്ഥിതിദിനമായ ഇന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അടിവാരം വയനാട് ചുരം സംരക്ഷണസമിതിയുടെയും മോണിംഗ് ഫൈറ്റേഴ്സ് അക്കാഡമിയുടെയും നേതൃത്വത്തിൽ താമരശേരി വയനാട് ചുരം റോഡും പരിസരവും ഇന്ന് ശുചീകരിക്കും. നാനൂറോളം വളണ്ടിയർമാർ പങ്കെടുക്കും. മെഗാശുചീകരണത്തിന് ശേഷം ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കും. ചുരത്തിൽ മാലിന്യം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ബിന്നുകൾ സ്ഥാപിക്കുന്നത്. ചുരത്തിൽ വൻതോതിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടിവികൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചുരത്തിൽ മരം നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ടി. സിദ്ദിഖ് എം. എൽ.എ നിർവഹിക്കും. പരിപാടിയിൽ വിവിധ തദ്ദേശ പ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും പങ്കെടുക്കും.