photo
2022 - 23 ബാലുശ്ശേരി ബ്ലോക്ക് വാർഷിക പദ്ധതിയുടെ വികസന സെമിനാർ അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു. അഡ്വ. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.കെ അനിത ആദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ടി.എം ശശി, സെക്രട്ടറി ജോബി സാലസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ .വനജ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ ബാലകൃഷ്ണൻ , ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ, ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ പ്രസംഗിച്ചു.