മാവൂർ: പ്രകൃതി നശിപ്പിക്കുവാൻ ഉള്ളതല്ല അത് ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കപ്പെടാൻ ഉള്ളതാണ് എന്ന സന്ദേശമുയർത്തി മാവൂർ സെൻമേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാച്ചുറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും പ്രകൃതിസംരക്ഷണ യാത്ര നടത്തും. വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ടും ഗ്രാമങ്ങളിൽ പ്രകൃതി ബോധവത്കരണ സന്ദേശങ്ങളും നടത്തും. യാത്ര മാവൂർ പൊലീസ് ഹൗസ് ഓഫീസർ വിനോദൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ശേഷം മാവൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ടു. മാവൂർ പോലീസ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ട്രസി, സിസ്റ്റർ ത്തെരസീന, നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ അലി അസ്കർ എൻ.കെ, സഹ കോർഡിനേറ്റർമാരായ ബിന്ദു പി, ഷിജു ജോർജ്, പി.ടി.എ പ്രസിഡന്റ് ഡോ. മനു ലാൽ, ബൈജു പി , സ്റ്റുഡൻസ് സെക്രട്ടറി ദേവദാസ്, വിദ്യാർഥികളായ ശ്രീനിധി പി , ഭാനുമതി, അദ്വൈദ്, അഭിജിത്ത് , ഹരി ദേവ് എന്നിവർ പങ്കെടുത്തു.