അത്തോളി: ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്രി ചെയർ പേർസൻ ബിന്ദു രാജൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ മെമ്പർമാരായ എ.എം വേലായുധൻ, ബൈജു കൂമുള്ളി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രമേശ് വലിയാറമ്പത്ത് പ്രസംഗിച്ചു. സെക്രട്ടറി ഇന്ദു.എ സ്വാഗതവും അസി: സെക്രട്ടറി അഷറഫ് നന്ദിയും പറഞ്ഞു.