വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ കൈമാറി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് ഭവനം പൂർത്തീകരിച്ച രണ്ട് വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. വാർഡ് എട്ടിലെ ലൈഫ് ഗുണഭോക്താക്കളായ പ്രേമി സോമനാഥൻ, ഷിജിന എന്നിവരുടെ വീടുകളാണ് പൂർത്തീകരിച്ച് നൽകിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ.ഇ, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ്.പി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർമാരായ സജീവൻ സി.എം, സീനത്ത് ബഷീർ, വി.ഇ.ഒ ഭജീഷ് എന്നിവർ സംബന്ധിച്ചു.