 
കൊടിയത്തൂർ: നമുക്കായ് - നാളേക്കായ് എന്ന മുദ്രാവാക്യമുയർത്തി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ലോക സെെക്കിൾ ഡേ യുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. കേരളം മുതൽ കാശ്മീർ വരെ സൈക്കിൾ യാത്ര നടത്തിയ ലേഡി സൈക്ലിസ്റ്റ് ,ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കോർഡ് ഹോൾഡർ സഹ് ല പരപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. സഹ് ല പരപ്പന് സ്കൂളിന്റെ സ്നേഹോപഹാരം പി.ടി.എ പ്രസിഡന്റ് സി.ടി. കുഞ്ഞോയി നൽകി. എ.കെ.കദീജ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ സൈക്കിളിസ്റ്റ് ഷാൻ മൂർഖ നാട് പങ്കെടുത്തു. കെ.കെ.നവാസ്, പി.സി.മുജീബ് റഹിമാൻ, സി.കെ.മുഹമ്മദ് റിയാസ്, ടി.കെ. അബ്ദുസ്സമദ്, കെ.ഷാമിൽ, പി.കെ.സബീൽ എന്നിവർ നേതൃത്വം നൽകി.