കോഴിക്കോട് : സാമൂഹ്യ വനവത്കരണ വിഭാഗം, ചെലവൂർ പെരളാൻ കാവ് ക്ഷേത്ര പരിപാലന സമിതി എന്നിവരുടെ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയത്തിന്റെ നേതൃത്തിൽ 9 നാൾ നീളുന്ന പരിസ്ഥിതികർമ്മ പരിപാടികൾക്ക് തുടക്കമായി. പെരളാൻ കാവിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ നെല്ലിമരത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. മുൻ വർഷം ജൂൺ 4 ന് താൻ നട്ട സൂക്ഷ്മ വനത്തിനരികെ മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗോപകുമാർ തേഞ്ചേരി ഇല്ലം, മെഡിക്കൽ കോളേജ് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി പി എസ് സെൽവരാജ് എന്നിവരും ഫലവൃക്ഷങ്ങൾ നട്ടു. പെരളാൻ കാവ് ക്ഷേത്ര പരിപാലന സമിതി സെകട്ടറി പി .കെ മഹേഷ്, പ്രസിഡന്റ് പി.ടി സന്തോഷ്കുമാർ , ദർശനം പ്രസിഡന്റ് ടി.കെ സുനിൽകുമാർ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ ശാലിനി, ശശികല മഠത്തിൽ , കെ.ഗോപി, എന്നിവർ പ്രസംഗിച്ചു. ദർശനം സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും കെ പി ജഗന്നാഥൻ നന്ദിയും പറഞ്ഞു.
സർക്കാർ പുറമ്പോക്കിൽ മുളയും റസിഡന്റ് സ് അസോസിയേഷനുകളിൽ വിവിധ ഇനം ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിക്കും. 12 ന് ഉച്ചക്ക് ദർശനത്തിൽ നടക്കുന്ന " ആവാസ വ്യവസ്ഥ പുന:സ്ഥാപനം ഒരേ ഒരു ഭൂമിയിൽ " എന്ന പ്രഭാഷണത്തോ ടെ 9 ദിന കർമ്മ പരിപാടി സമാപിക്കും