 
കുറ്റ്യാടി: കേരള എൻ.ജി.ഒ യൂണിയൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപ്പറ്റയിൽ മഴക്കാല പൂർവ ശുചീകരണവും ഔഷധ സസ്യ തോട്ട നിർമ്മാണവും നടന്നു. നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.രാജീവൻ ,ഏരിയ സെക്രട്ടറി കെ.കെ.വിനോദൻ ,പ്രസിഡന്റ് സതീശൻ ചിറയിൽ , ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് , എൻ.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.