k-rail
k rail

കോഴിക്കോട്: കെ- റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കല്ലായിയിൽ കെ- റെയിൽ സർവേയ്ക്കായി കല്ലിട്ട ഭാഗത്ത് പ്രതിഷേധ മരം നട്ടു. പ്രൊഫ.ടി. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വേഗത വേണ്ടത് ജനങ്ങളുടെ ജീവിത പ്രശ്‌ന പരിഹാരത്തിനാണെന്നും കെ-റെയിൽ പദ്ധതി വിഭാവനം ചെയ്യുന്ന വേഗത സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ടി.ടി. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ പി.എം.ശ്രീകുമാർ സ്വാഗതം പറഞ്ഞു. വിജയരാഘവൻ ചേലിയ, ടി.സി.രാമചന്ദ്രൻ, ജില്ലാ സമിതി അംഗങ്ങൾ ജിശേഷ് കുമാർ, കല്ലായി സമിതി പി.മുസ്തഫ എന്നിവർ പ്രസംഗിച്ചു. പ്രിയ നന്ദി പറഞ്ഞു. സുനീഷ് കീഴാരി, പ്രവീൺ ചെറുവത്ത്‌ പ്രേമരാജൻ, റമീഷ്, ജ്യോതി, ആതിര, സാദിഖ്, റഫീക്ക് എന്നിവർ നേതൃത്വം നൽകി.