കോഴിക്കോട്: പുറ്റേക്കാട് ശാഖ വാർഷിക ജനറൽ ബോഡി യോഗവും , വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവും നടത്തി. യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി യോഗം ഉദ്ഘാടനം ചെയ്തു. സംഘടനാ സന്ദേശം യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത് നിർവഹിച്ചു. ശാഖ പ്രസിഡന്റ് അത്തിക്കോട്ട് വെലായുധൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖ സെക്രട്ടറി മാട്ടുപുറത്ത് ദേവദാസൻ സ്വാഗതവും, വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖയിലെ മെമ്പർമ്മാരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ഷാജു ചമ്മിനി, ബാബു പൂതം പാറ, ഗംഗാദരൻ പൊക്കടത്ത്, വെലായുധൻ അത്തിക്കോട്ട് എന്നിവർ വിതരണം ചെയ്തു. ബാബു പൂതം പാറ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ശശീധരൻ പയ്യാനക്കൽ , ശിവദാസൻ മേലായി എന്നിവർ പ്രസംഗിച്ചു. ശാഖ വൈസ് പ്രസിഡന്റ് ഓർക്കുഴി ബാലകൃഷ്ണൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി മാട്ടുപുറത്ത് ദേവദാസൻ (സെക്രട്ടറി), അത്തിക്കോട്ട് വെലായുധൻ( പ്രസിഡന്റ്) , ഓർക്കുഴി ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ് ), സുർജിത്ത് മേലായി (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെയും തെരെഞ്ഞെടുത്തു.