മാനന്തവാടി: കേരള എൻ.ജി.ഒ സംഘ് 43ാം സംസ്ഥാന സമ്മേളത്തിനോടനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ട്രഷറർ സന്തോഷ് കെ.നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറി ഗോപാലകൃഷ്ണൻ സംസ്ഥാന സമിതി അംഗം പ്രസാദ് എം.കെ, ജില്ലാ അദ്ധ്യക്ഷൻ പി.സുരേഷ്, ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ്, ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷ ശ്രീലത ബാബു, ബി.ജെ.പി ജില്ല ട്രഷറർ വിൽഫ്രഡ് ജോസ്, ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ജിതിൻ ബാനു തുടങ്ങിയവർ സന്നിഹിതരായി.