വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾറഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ.ഇ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ് പി, പ്ലാൻ ക്ലാർക്ക് സജിത്ത്.എൻ എന്നിവർ പ്രസംഗിച്ചു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനം ഉറപ്പുരുത്തുന്നതിനാവശ്യമായ വാർഷികപദ്ധതികൾക്ക് മുൻഗണന നൽകിയുള്ള വികസന തന്ത്രങ്ങൾക്ക് വികസന സെമിനാറിൽ വെച്ച് രൂപംനൽകി.