കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണേ ബാങ്കിന്റെ കർഷക സേവന കേന്ദ്രം നഴ്സറി കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബും ഇക്കോ ഷോപ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജും ഉദ്ഘാടനം ചെയ്തു. ആദ്യവില്പനകൾ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കഴിക്കയിലും വാർഡ് മെമ്പർ സുധയും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പൂക്കാട്, സത്യചന്ദ്രൻ മാടാഞ്ചേരി, കെ.ഭാസ്കരൻ, കെ കുഞ്ഞിരാമൻ, കെ.ബാലകൃഷ്ണൻ നായർ എൻ.സാമി കുട്ടി, അശോകൻ കോട്ട് എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി ധനജ്ഞയ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നൗഫൽ സ്വാഗതവും എം.പി. അശോകൻ നന്ദിയും പറഞ്ഞു. പടം. ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നഴ്സറി ഉദ്ഘാ ടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവ്വഹിക്കുന്നു.