1
വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമം സന്ദർശിച്ച ഗായത്രി പരിവാർ ദക്ഷിണേന്ത്യൻ കോർഡിനേറ്റർ ഉമേഷ് കുമാർ ശർമ ക്ക് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉപഹാരം നൽകുന്നു.

കോഴിക്കോട്: ഭാരതീയ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ പരിവർത്തനത്തിനും സനാതന സംസ്കൃതിയുടെ പുനരുത്ഥാനത്തിനും നേതൃത്വം നൽകിയ രാജശിൽപ്പിയാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഹരിദ്വാർ ശാന്തി കുഞ്ജ് അഖില വിശ്വ ഗായത്രി പരിവാർ ദക്ഷിണേന്ത്യൻ കോ ഓർഡിനേറ്റർ ഉമേഷ് കുമാർ ശർമ്മ പറഞ്ഞു. വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സത്സംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വാഗതവും ഉപഹാര സമർപ്പണം നടത്തി. യോഗം ഡയറക്ടർ കെ ബിനുകുമാർ, അഡ്വ. എം രാജൻ, ജ്യോതിഷ് പി മാവൂർ ,രാജീവ് കുഴിപ്പളളി, പത്മാവതി വളയനാട്, റനീഷ വി.ജി, പി.കെ ഭരതൻ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആശ്രമ പരിസരത്ത് മുഖ്യാതിഥി ഉമേഷ് കുമാർ ശർമ ഔഷധ വൃക്ഷതൈ നടുകയും ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു.