പേരാമ്പ്ര: നാളികേരം വില തകർച്ച നേരിടുന്ന സാഹചര്യത്തിൽ കർഷകർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ പേരാമ്പ മണ്ഡലം യോഗം ആവശ്യപ്പെട്ടു . ദരിദ്രരായ കർഷകർക്ക് കൃഷിഭവൻവഴി സൗജന്യമായി വളം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .പ്രസിഡന്റ് ഗോപാലക്യഷണർ തണ്ടോപ്പാറ അദ്ധ്യക്ഷത വഹിച്ചു .ടി.കെ രവി .ജോസഫ് ചെമ്പനോട, ഇ.കെ കൃഷ്ണൻ, എൻ മൊയ്തി ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു.