പേരാമ്പ്ര: സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയും പൊതുസമ്മേളനവും
ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ്, ജയപ്രകാശ് കായണ്ണ, രാഗേഷ് തറമൽ, ജുബിൻ ബാലകൃഷ്ണൻ, കെ.എം സുധാകരൻ, രാഘവൻ,പ്രസൂൺ കല്ലോട് തുടങ്ങിയവർ പ്രസംഗിച്ചു.
ജനാർദ്ദനൻ വെങ്ങപ്പറ്റ സ്വാഗതവും അനീഷ് കർമ നന്ദിയും പറഞ്ഞു.