 
അത്തോളി :നന്മ സാംസ്കാരിക വേദി തോരായിയുടെ നേതൃത്വത്തിൽ നന്മ മെഡികെയർ പദ്ധതിയുടെ ഉദ്ഘാടനവും, സ്നേഹാദരവും മുൻ സംഗീത നാടക അക്കാഡമി അംഗം കാവിൽ പി. മാധവൻ നിർവഹിച്ചു. ഡോ. ശങ്കരൻ അത്തോളി, ശങ്കരൻ കരുമുണ്ടേരി, കോട്ടിൽ ഗോപാലൻ നായർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് വി. ടി. കെ ഷിജു അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് നാലു പുരക്കൽ, വാസവൻ പൊയിലിൽ,ശകുന്തള കുനിയിൽ,ദിവ്യ, അജിത് കുമാർ കരുമുണ്ടേരി, സി. പി. മൊയ്‌തീൻ കോയ, വിജയൻ , ടി.കെ.കൃഷ്ണൻ, എം.മൂസ , ബിനൂപ് , നൈസാം അൽഫ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ഏ. കെ. ഷമീർ സ്വാഗതവും, സി. പി. ഷാജു നന്ദിയും പറഞ്ഞു.