lockkel
മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയി​ൽ നടന്ന ​പൊതുശുചീകരണം

രാമനാട്ടുകര:​ മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയിലെ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, നെഹ്റു പാർക്ക് എന്നിവിടങ്ങളിൽ പൊതുശുചീകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാ​പാരി ​ വ്യവസാ​യി ​ സമിതി, റസിഡൻസി,ഹരിത കർമസേന, നഗരസഭാ ശുചീകരണ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. മാർക്കറ്റ് പരിസരത്ത് നടന്ന ​ പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ​ കെ.എം. യമുന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ​ബുഷറ റഫീ​ഖ് ​ ഉ​ദ്ഘാ​ടനം ചെയ്തു. സ്റ്റ​യ​റിംഗ് കമ്മിറ്റി ചെയർമാൻ ​പി.കെ ​അബ്ദുൾ ലത്തീഫ്, വ്യാപാ​രി ​വ്യവസാ​യി ​ ഏകോപന സമിതി പ്രസിഡന്റ് ​പി എം ​അജ്മൽ, വ്യാപാര വ്യവസായി സമിതി​ സെക്രട്ടറി മോഹനൻ, കൗൺസില​ർമാരായ സലിം രാമനാട്ടുകര,അഫ്സൽ ജയ്സൽ, ​ സൈതലവി​ ​ എന്നിവർ പ്രസംഗിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു​ സ്വാഗതവും ജെ.എച്ച്.ഐ.വിശ്വംഭരൻ നന്ദിയും പറഞ്ഞു