img20220605
മുക്കം എസ്.കെ.പാർക്കിൽ നടത്തിയ വീരേന്ദ്രകുമാർ സ്മൃതി സംഗമം സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഒരേ സമയം രാഷ്ട്രീയ നേതാവും പത്രപ്രവർത്തകനും സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകനുമായി ശോഭിച്ച എം.പി വീരേന്ദ്രകുമാറിന്റെത് അതുല്യ വ്യക്തിത്വമായിരുന്നെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. പുസ്തകങ്ങൾ വീടുകൾക്ക് അലങ്കാരമായി ഉപയോഗിക്കുന്ന ഇക്കാലത്ത് വായിച്ച പുസ്തകങ്ങളെല്ലാം ചേർത്ത് വീട് വലിയൊരു ഗ്രന്ഥാലയമാക്കി മാറ്റിയതും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. മുക്കം എസ്.കെ പാർക്കിൽ എൽ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.പി വീരേന്ദ്രകുമാർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോസ് കോക്കാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രന് മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, കാഞ്ചന കൊറ്റങ്ങൽ, മനോജ് മൂത്തേടത്ത് എന്നിവർ ഉപഹാരം നൽകി. വി.കുഞ്ഞാലി, സലീം മടവൂർ, സി.കെ.കാസിം, പി.എം തോമസ് എന്നിവർ പ്രസംഗിച്ചു. പി.അബ്ദുറഹിമാൻ സ്വാഗതവും എ.പി മോയിൻ നന്ദിയും പറഞ്ഞു.