കോഴിക്കോട്: ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ 13 മുതൽ 23 വരെ പാൽ ഉത്പ്പന്ന നിർമാണത്തിൽ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 135 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പരിശീലനത്തിന് താത്പ്പര്യമുള്ളവർ എട്ടിന് വൈകുന്നേരം 5 മണിക്ക് മുമ്പായി 04952414579 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.