പേരാമ്പ്ര: കൊയിലാണ്ടി താലൂക്കിലെ ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള നൊച്ചാട് വില്ലേജ് വിഭജിച്ച് കൽപ്പത്തൂർ വില്ലേജ് രൂപികരിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ നൊച്ചാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.ശശി, മണ്ഡലം അസി .സെക്രട്ടറിമാരായ കെ.കെ ഭാസ്കരൻ , ടി.ശിവദാസൻ എന്നിവർ അഭിവാദ്യം ചെയ്തു . ലോക്കൽ സെക്രട്ടറി ശശികുമാർ അമ്പാളി പ്രവർത്തന റിപ്പോർട്ടും മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മുതിർന്ന അംഗം പി.സി ചാത്തു പതാക ഉയർത്തി. പുതിയ ലോക്കൽ സെക്രട്ടറിയായി ഇ.ടി സോമനെ തെരഞ്ഞെടുത്തു.