കുന്ദമംഗലം : കുന്ദമംഗലം ബസ്സ്റ്റാൻഡിന് സമീപത്തുള്ള പൊന്നിനം ജുവലറിയിൽ നിന്ന് ജീവനക്കാരെ കബളിപ്പിച്ച് സ്വർണവുമായി കടന്നുകളഞ്ഞ പ്രതിയെ കുന്ദമംഗലം പൊലീസ് പിടികൂടി. കുന്ദമംഗലം ഇട്ടിതൊടുകയിൽ സൂരജ് മാധവ്(28)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 26 നാണ് ജുവലറിയിൽ നിന്ന് ഒന്നര പവന്റെ ചെയിൻ വാങ്ങി വീട്ടിൽ അമ്മയെ കാണിക്കാൻ എന്ന് പറഞ്ഞ ശേഷം കടയിലെ സെയിൽസ് മാനേയും കൂട്ടി വീട് വരെ പോകുകയും ശേഷം എ ടി എം ലാണ് പണമെന്ന് പറഞ്ഞ് രക്ഷപെടകയും ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സബ് ഇൻസ്പെക്ടർ അബ്ബാസിന്റെ നേതൃത്വത്തിൽ സിപിഒ പ്രദീപ് ,സിപിഒ ഷാജിദ്,അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.