5
കൂനഞ്ചേരിമുക്ക് അങ്കണവാടി കെട്ടിടം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അത്തോളി: കൂനഞ്ചേരിമുക്ക് അങ്കണവാടി കെട്ടിടം കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ, ബിന്ദു രാജൻ മലയിൽ,സുനീഷ് നടുവിലയിൽ,എ.എം.സരിത, ബൈജുകൂമുള്ളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്തി, ഗീത മപ്പുറത്ത്, ടി.കെ.കരുണാകരൻ, ഹരി പനങ്കുറ, സബീഷ് ആലോക്കണ്ടി, സി.എം.സത്യൻ പ്രസംഗിച്ചു. സൗജന്യമായി സ്ഥലം വിട്ടുനൽകിയ പി. കുഞ്ഞിക്കണ്ണനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്.