ചാത്തമംഗലം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേനോത്ത് ഗവ: സ്കൂളിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ "അമ്മ ത്തോപ്പ് " ശ്രദ്ധേയം. അദ്ധ്യാപകരുടേയും കുട്ടികളുടേയും കൂടെ കുട്ടികളുടെ അമ്മമാരും സ്ക്കൂളിലെത്തി ചെടികളും പച്ചക്കറികളും ശേഖരിച്ച് "അമ്മ ത്തോപ്പ് ' ഒരുക്കാൻ കൂടി. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലക്ക് അമ്മമാരുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി സമാഹരണവും സ്കൂളിൽ ഔഷധ ഉദ്യാന നിർമ്മാണത്തിനും തുടക്കമിട്ടു. വിദ്യാലയത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് അംഗം പി.ടി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുൽ ഗഫൂർ , ഗംഗാധരൻ നായർ ചേനോത്ത്, പി. സത്യാനന്ദൻ , രാജൻ ചേനോത്ത്, സിനിമാധവൻ, ഖദീജ പ്രിയദർശിനി, ജിമിഷ, അനിഷ , പ്രിയ, പ്രീത പി പീറ്റർ എന്നിവർ പ്രസംഗിച്ചു.