കുന്ദമംഗലം: തനിമ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളും പരിസര ശുചീകരണവും ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എട്ടാം വാർഡ് മെമ്പർകെ.കെ.സി നൗഷാദ് ഉദ്ഘാടനം ചെയ്ചു. തനിമ വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ആനപ്പാറ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ബോധവൽക്കരണ ക്ലാസ് എടുത്തു. തനിമ സെക്രട്ടറി മണിരാജ് പൂനൂർ സ്വാഗതവും എം.ചന്ദ്രൻ നന്ദിയും പറഞ്ഞു.