കുന്ദമംഗലം: കുന്ദമംഗലം കാരക്കുന്നുമ്മൽ സി.യു.സി യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നോട്ട്പുസ്തക വിതരണവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും നടത്തി. കുന്ദമംഗലം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ എം.പി കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, സി.വി സംജിത്, ടി.കെ ഹിതേഷ് കുമാർ, ഷൈജ വളപ്പിൽ, കുന്നമംഗലം പഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്‌ലിൻ, കുന്നമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ, കരുവാരപറ്റ സിയുസി പ്രസിഡന്റ്‌ ബാബു കൊടമ്പാട്ടിൽ, കുമാരൻ കരിമ്പിൽ എന്നിവർ പ്രസംഗിച്ചു. കാരക്കുന്നുമ്മൽ സി.യു.സി പ്രസിഡന്റ്‌ ലസിത അദ്ധ്യക്ഷത വഹിച്ചു. പി. ദീപ സ്വാഗതവും, അസ്സൈൻ കാരക്കുന്നുമ്മൽ നന്ദിയും പറഞ്ഞു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ അസ്സൈൻ കാരക്കുന്നുമ്മൽ, വി.പി പത്മനാഭൻ നായർ, മാധവി അമ്മ കരുവാരപറ്റ, കുമാരൻ കരിമ്പിൽ എന്നിവരെ ആദരിച്ചു