കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ, കൃഷിശ്രീകാർഷിക സംഘം സംയുക്തമായി കൊയിലാണ്ടി നഗരസഭയിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. വൃക്ഷത്തൈകൾ, നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ,കാർഷിക ക്ലാസുകൾ, അപൂർവയിനം നെൽവിത്തുകളുടെ പ്രദൾശനം, നാടൻപാട്ട് എന്നിവ ചന്തയുടെ ഭാഗമായി നടക്കും. നഗരസഭ അദ്ധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ, കെ.ഷിജു, ഇ.കെ.അജിത്, കെ.എ. ഇന്ദിര, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, എം.പ്രമോദ്, സി.സുധ, കൃഷി ഓഫീസർ അംന, ശരി കോട്ടിൽ, കൃഷിശ്രീ കാർഷിക സംഘം സെക്രട്ടറി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.