കുറ്റ്യാടി: കാവിലുംപാറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പി.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മണലിൽ രമേശൻ പദ്ധതി അവലോകനം നടത്തി.വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജൻ, സിസിലി കരിമ്പാച്ചേരി, കെ.പി.ശ്രീധരൻ, സെക്രട്ടറി ജെ.ഡി. ബാബു, ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികളും പ്രസംഗിച്ചു.