വടകര: സാന്റ് ബാങ്ക്സ് കടൽ തീരത്ത് വെച്ച് കളഞ്ഞ് കിട്ടിയ സ്വർണ്ണം തിരികെ നൽകി യുവാവ് മാതൃകയായി.
വില്ല്യാപ്പള്ളി സ്വദേശി നസീർ പുത്തൂപ്പൊയിൽകുനിക്കാണ് വയനാട് കാട്ടിക്കുളം സ്വദേശി അബ്ദുൽ റഷീദിന്റെ ഭാര്യ മുഹ്സിനയുടെ സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയത്. റഷീദിന്റെ ഭാര്യ മുഹ്സിനയുടെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സാന്റ്ബാങ്ക്സിൽ നിന്ന് പോകുമ്പോൾ കോസ്റ്റൽ പൊലീസിൽ അറിയിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് ഉടമയെ കിട്ടാൻ എളുപ്പമായി. സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയ നസീർ തൊട്ടടുത്ത കോസ്റ്റൽ പേ പൊലീസിൽ വിവരം അറിയിച്ച് ആഭരണം ഏൽപ്പിക്കുകയുമായിരുന്നു. വാർഡ് കൗൺസിലർ പി വി ഹാഷിമിന്റെ സാന്നിദ്ധ്യത്തിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണാഭരണം ഉടമക്ക് കൈമാറി. കോസ്റ്റൽ പൊലീസ് സബ് ഇൻസ്‌പെക്ടർ അമ്മദ് ആവള, എ എസ് ഐ അബ്ദുൽ സലാം, അബ്ദുൽ റഖീബ്, കെ കെ സമീർ, അജീഷ് വാഴയിൽ എന്നിവർ സംബന്ധിച്ചു.