പേരാമ്പ്ര: മേപ്പയ്യൂർ അരിക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കായലുകണ്ടി വളേരി മുക്ക് കനാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം. കനത്ത മഴയിൽ റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണ്. കുണ്ടും കുഴിയും മൂലം റോഡ് തകർന്നതിനാൽ കാൽ നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ആശുപത്രികൾ, വിദ്യാലയങ്ങൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് ബന്ധപ്പെടാനുള്ള ഏക അശ്രയമാണ് ഈ പാത. റോഡ് ടാർ ചെയത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റി എം.എൽ.എ യ്ക്ക് നിവേദനം നൽകിയിരിക്കുകയാണ്. ഭാരവാകളായി

ചന്ദ്രൻ നൊട്ടിയിൽ (പ്രസിഡന്റ് ), മൊയ്തു പീറ്റക്കണ്ടി (വൈസ് പ്രസിഡന്റ് ), മനോജ് ചാനത്ത് (സെക്രട്ടറി), രാജേഷ് കെ.എം, ബിജു ഏ.എം (ജോയിന്റ് സെക്രട്ടറിമാർ), അനൂപ് കുടത്തിൽ (ഖജാൻജി) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.