കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. എരഞ്ഞിപ്പാലം മിനി ബൈ പ്പാസ് റോഡിലെ വൃക്ഷങ്ങൾക്ക് സുഗതകുമാരി കൃതികളുടെ പേര് നൽകി ബോർഡ് സ്ഥാപിച്ചു. കൂടാതെ കാരപ്പറമ്പ് ഒതയമംഗലം റോഡ് റസിഡൻസ് അസോസിയേഷനിൽ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ എം.രാമദാസ് മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് സി.സുരേന്ദൻ, സെക്രട്ടറി കെ.ശൈലേഷ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ. വിനോദ് കുമാർ, പി.വിനോദ്കുമാർ, എം.എൻ.ബീന എന്നിവർ പ്രസംഗിച്ചു. റസിഡൻസ് അസോസിയേഷനിലെ മുഴുവൻ വീടുകളിലേക്കും വൃക്ഷത്തൈകൾ നൽകി.