 
കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന ഓൾ കേരള പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് 66 കിലോ വിഭാഗത്തിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കിയ കോഴിക്കോട് ഡിസ്റ്റിക് സ്‌പോർട്സ് കൗൺസിൽ ഓപ്പൺ ജിമ്മിന്റെ ട്രെയിനർ കൂടിയായ എം.പി അനിൽ കുമാറിന് ഓപ്പൺ ജിം ഈവനിംഗ് ബാച്ചിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഗംഗാധരൻ ആഴ്ചവട്ടം പൊന്നാടയണിയിച്ചു. യു.ഫാറൂഖ് , എൻ.കെ മനോജ് കുമാർ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. കെ.അബൂബക്കർ സ്വാഗതവും എ.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.