കുറ്റ്യാടി: മുള്ളൻകുന്ന് ഓട്ടോസ്റ്റാൻഡിൽ കഴിഞ്ഞ ദിവസം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂണിയൻ (സി.ഐ.ടി.യു) പ്രവർത്തകനായ എരപ്പുങ്കൽ ഷൈജുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സി.എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി വിജയൻ, കെ.ഷൈജു, കെ.രാജൻ എന്നിവർ പ്രസംഗിച്ചു.