കോഴിക്കോട്: മീൻബാല കുന്നിലെ പരിസരവാസികൾക്ക് തലവേദനയായ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് (എം) നോർത്ത് നിയോജക മണ്ഡല കമ്മിറ്റി. പ്രദേശത്ത് കാട്ടുപന്നികൾ പെരുകാൻ കാരണം സ്ഥല ഉടമ കാട് വെട്ടി വൃത്തിയാക്കാത്തതാണ്. കോർപ്പറേഷൻ ഇടപെട്ട് എത്രയും പെട്ടെന്ന് കാട്‌ വെട്ടി വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷാജു ജോർജ് , ജനറൽ സെക്രട്ടറി ഷിനോജ് പുളിയോളി, റനീഷ് എ. വിജയ ബാബും എന്നിവർ സ്ഥലം സന്ദർശിച്ചു.